Saturday, May 16, 2026
25.9 C
Irinjālakuda

കുത്തി കൊലപ്പെടുത്താന്‍ ശ്രമം :പ്രതിക്ക് 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട – എടവിലങ്ങ് വില്ലേജ് കാര ദേശത്ത് കൈതക്കാട്ടില്‍ ചന്ദ്രശേഖരന്‍ മകന്‍ പ്രതാപന്‍ എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാര പാലയ്ക്കാപ്പറമ്പില്‍ സത്യന്‍ മകന്‍ സനീഷ് എന്നയാളെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.17-06-2015 ന് രാവിലെ 7.45 ന് കാര സെന്ററിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ടാക്‌സി വാടകയ്ക്ക് ഓടുന്നതു സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്തിലാണ് പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേല്‍പ്പിച്ചത് .കൊടുങ്ങല്ലൂര്‍ അഡീഷണല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എ .മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 11 സാക്ഷികളെ വിസ്മരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് .കേസിന്റെ വിചാരണ സമയത്ത് ദ്യക്‌സാക്ഷികള്‍ കൂറു മാറിയിരുന്നു.എങ്കിലും സാഹചര്യത്തെളിവുകളുടെയും പരാതിക്കാരന്റെ മൊഴിയുടെയും ശക്തമായ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത് .കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img