സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ബാഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു*

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയതത്*

ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും വർക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. പൂമംഗലം വില്ലേജിൽ കൈപ്പറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശ്ശേരി വീട്ടിൽ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന INDO – US IT EDUCATION എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രതി, വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2025 ജൂലൈ 18 മുതൽ സെപ്റ്റംബർ 27 വരെയുള്ള വിവിധ തീയതികളിലായി ആണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ മുഖേന മൂന്ന് ലക്ഷം രൂപയും, 2025 സെപ്റ്റംബർ 27-ന് ഇരിങ്ങാലക്കുടയിലെ ഓഫീസിൽ വെച്ച് നേരിട്ട് അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ എട്ട് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. എന്നാൽ, പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

പ്രതി നാട്ടിലേക്ക് കടക്കുന്നതിനായി രഹസ്യമായി അബുദാബിയിൽ നിന്ന് ബാഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദി ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്‌റ്റ്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജി എം കെ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ ജാക്സൺ, എസ് ഐ സൗമ്യ ഇ യു, എ എസ് ഐ മാരായ മുരുകദാസ്, രാജേഷ്, സി പി ഒ അജിത്ത് സി എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

Topics

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന്...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും,...

നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ എലുവത്തിങ്കൽ കൂനൻ അന്തപ്പൻ ഭാര്യ) മറിയംകുട്ടി (85 വയസ്സ്)...
spot_img

Related Articles

Popular Categories

spot_imgspot_img