വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി – പട്ടേപ്പാടം റോഡും, കോണത്തു കുന്ന് -പട്ടേപ്പാടം റോഡും സംഗമിക്കുന്ന തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് 5 -ാം വാർഡ് മെമ്പർ ശ്രീമതി മിനി രാജൻ്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് ശ്രീ ഷംസു വെളുത്തേരി ഉദ്ഘാടനം നിർവ്വഹിച്ചു.
മതസൗഹാർദ്ദ സന്നദ്ധ സംഘം സെക്രട്ടറി ശ്രീ രവി തോട്ടുങ്ങൽ സ്വാഗതം പറഞ്ഞു.
ബ്ളോക് കമ്മറ്റി അംഗം ശ്രീ അയൂബ് കരുപ്പടന്ന,
വാർഡ് മെമ്പർമാർ ശ്രീ രമേഷ് മാടത്തിങ്കൽ, മെമ്പർ രതീഷ്,
ലെഗസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ അനി മുഹമ്മത് എന്നിവർ ആശംസകളർപ്പിച്ചു.
ശ്രീ കൊച്ചുമുഹമ്മത് ഇടപ്പുള്ളി നന്ദി പറഞ്ഞു




