കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ എം. എസ്. പരമേശ്വരൻ നടത്തിയ സ്മാരകപ്രഭാഷണം കഥകളി സംഗീതോത്സവത്തിന്റെ ഒന്നാം ദിവസത്തെ അരങ്ങിനെ ഏറെ ശ്രദ്ധേയമാക്കി. അനശ്വര കഥകളിഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ 39-ാമത് അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഈ സംഗീതോത്സവം അരങ്ങേറിയത്. ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ്. സെല്ലിൻ്റെ സഹകരണത്തോടെ ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണസമിതിയും, ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി ഒക്ടോബർ 9,10 തിയ്യതികളിലാണ് പരിപാടി സംഘടിപ്പിച്ചത്.

കുറുപ്പാശാന്റെ ആദ്യകാലശിഷ്യരും, പ്രശിഷ്യരും, ആരാധകരും ഉൾപ്പെടെ നിരവധി കഥകളിസംഗീതജ്ഞർ അദ്ദേഹത്തിന്റെ അനശ്വരസ്മരണയ്ക്കുമുമ്പിൽ സംഗീതാർച്ചന നടത്തി.

ഒക്ടോബർ 9-ന് വൈകീട്ട് പുഷ്പാർച്ചനയ്ക്കുശേഷം കലാനിലയം ഉണ്ണിക്കൃഷ്ണൻ, കോട്ടക്കൽ നാരായണൻ, പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു, കലാനിലയം രാജീവൻ, ജിഷ്ണു ഒരുപുലാശ്ശേരി, ശ്രീദേവൻ ചെറുമിറ്റം തുടങ്ങിയ പ്രമുഖർ പങ്കെടുത്ത സംഗീതാർച്ചന ജനശ്രദ്ധയാകർഷിച്ചു. കലാനിലയം അഖിൽ (ചെണ്ട), കലാനിലയം മണികണ്ഠൻ (മദ്ദളം), ഡോക്ടർ മൂർക്കനാട് ദിനേശൻ (ഇടയ്ക്ക) എന്നിവർ പക്കമേളത്തിൽ അണിനിരന്നു.

രണ്ടാംദിവസമായ ഒക്ടോബർ 10-ന് കേരള കലാമണ്ഡലത്തിലെ കഥകളിസംഗീതവിഭാഗം കലാകാരന്മാർ അവതരിപ്പിച്ച ‘നവരത്നപദമാലിക’യോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന്, കേരളത്തിലെ സംഗീതപ്രേമികൾക്ക് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഹിന്ദുസ്ഥാനി സംഗീത സദസ്സ് രണ്ടാം ദിനത്തിന്റെ മുഖ്യ ആകർഷണമായി മാറി.

‘നാദ സൗരഭ്’ എന്ന പേരിൽ ഒരുക്കിയ കച്ചേരിയിൽ പ്രശസ്തമായ കിരാന ഘരാന ശൈലിയിലൂടെ ബാംഗ്ലൂർ ചൈത്ര എച്ച്. ജി. കാണികളെ ഹഠാദാകർഷിച്ചു. ചലച്ചിത്ര രംഗത്തും ആൽബങ്ങളിലൂടെയും അതീവ പ്രശസ്തയായ ഈ ഗായിക അപൂർവ്വങ്ങളായ രാഗങ്ങളെ അധിഷ്ഠിതമാക്കി നടത്തിയ അവതരണം ആസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി. പണ്ഡിറ്റ് ഗോപിനാഥ് എച്ച്. എസ്. (തബല), പണ്ഡിറ്റ് ജയപ്രകാശ് (ഹാർമോണിയം) എന്നിവരുടെ പക്കമേളം കച്ചേരിക്ക് പകിട്ടേകി.

തുടർന്നുനടന്ന കഥകളി സംഗീതാർച്ചനയിൽ ഒട്ടേറെ ഗായകർ പങ്കെടുത്തു. കലാമണ്ഡലം ശ്രീരാജ്, കലാമണ്ഡലം ശ്രീരാഗ് (ചെണ്ട), കലാമണ്ഡലം സുധീഷ്, ആർ.എൽ.വി. നീലകണ്ഠൻ Nambeesan (മദ്ദളം), കലാമണ്ഡലം സായ്നാഥ് (ഇടയ്ക്ക) എന്നിവർ മേളമൊരുക്കി.

കഥകളി അരങ്ങുകളിൽ അപൂർവ്വമായി മാത്രം അരങ്ങേറുന്ന രംഗങ്ങളെ കോർത്തിണക്കി അവതരിപ്പിച്ച ‘ബാലിവധം’ കഥകളി

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന്...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും,...

നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ എലുവത്തിങ്കൽ കൂനൻ അന്തപ്പൻ ഭാര്യ) മറിയംകുട്ടി (85 വയസ്സ്)...
spot_img

Related Articles

Popular Categories

spot_imgspot_img