ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി ഒക്ടോബർ 10ന് ആരംഭിച്ചു. യുവജനങ്ങളിൽ നയതന്ത്രബോധം, വിമർശനാത്മക ചിന്ത, സംവാദശേഷി, ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എം. യു. എൻ. സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ മാതൃകയിൽ നടന്ന എം. യു. എന്നിൽ വിദ്യാർഥികൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത് അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിഹാരനിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

കോളേജ് മാനേജർ റവ. ഫാ. ജോയ് പി. ടി. സി.എം.ഐ., പ്രിൻസിപ്പൽ റവ. പ്രൊഫ. ജോളി ആൻഡ്രൂസ് സി.എം.ഐ., ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. ഷിന്റോ കെ. ജി., തവനിഷ് കോ-ഓർഡിനേറ്റർ ഡോ. മൂവിഷ് കെ. എം., എം. യു. എൻ. കോ-ഓർഡിനേറ്റർ ഡോ. ലിൻഡ മേരി സൈമൺ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ പ്രിയ വി. ബി., തൗഫീഖ് അൻസാരി, ദിനിൽ സെൻ, ഡോ. മഞ്ജു കെ. എം. ഡോ. സി. എം. മീര, അലീന ജോർജ്, ഡോ. വന്ദന വി. എസ്., ഡോ. ഭാഗ്യേഷ് വി. ബി, എന്നിവർ ക്രൈസ്റ്റ് എം. യു. എൻ. പരിപാടിയുടെ ഏകോപനം നിർവഹിച്ചു

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img