ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് ISRO മുൻ പ്രോജക്ട് ഡയറക്ടറും ശാസ്ത്ര സെക്രട്ടറിയുമായ ശ്രീ വിക്ടർ ജോസഫ് അഭിപ്രായപ്പെട്ടു.
ഇ.കെ. എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തിയ ശാസ്ത്ര പാടവ പോഷണ പരിപാടിയിൽ ഇന്ത്യയുടെ ബഹിരാകാശ ഭാവിയെ പറ്റി അദ്ദേഹം ക്ലാസ് നയിച്ചു.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോ. സേവ്യർ ജോസഫ്, ഡോ. മാത്യു പോൾ ഊക്കൻ, ശ്രീമതി മധു. സി.എ എന്നിവർ സംസാരിച്ചു




