ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. സി എം സി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യാൽ സുപ്പീരിയർ സിസ്റ്റർ ധന്യ, പ്രിൻസിപ്പൽ റവ. ഡോ. ലെയ, ജില്ലാ ഒളിമ്പിക് വൈസ് പ്രസിഡന്റ് കെ.ജോയ് വർഗീസ്, പഞ്ചായത്തംഗം എ.എം. ജോൺസൺ, പി ടി എ പ്രസിഡന്റ് കെ.എൽ. ജോബി, ജില്ലാ ഗുസ്തി അസോസിയേഷൻ സെക്രട്ടറി പി.ജി. ബബിൽനാഥ്, സ്റ്റെബിൻ ജോസഫ്, വിബിൻ വെള്ളയത്ത്, വൈസ് പ്രിൻസിപ്പൽ സുമിത പ്രസാദ് എന്നിവർ പ്രസംഗിച്ചു




