ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റ് ‘Zephyrus 8.0’ ശ്രദ്ധേയമായി.വിദ്യാർത്ഥികളുടെ സാങ്കേതിക മികവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനുമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 7ന് രാവിലെ 10 മണിക്ക് തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.സന്ദർശനത്തിനിടെ, വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് സാമൂഹിക പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള നിർദേശം കളക്ടർ നൽകി.തുടർച്ചയായി ഏഴ് വർഷമായി സംഘടിപ്പിച്ചുവരുന്ന Zephyrus സാങ്കേതികവിദ്യയുടെയും നവീന ആശയങ്ങളുടെയും ലോകത്തേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ വേദിയായി മാറിയിട്ടുണ്ട്.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പ്രോഗ്രാമിങ്, ഡിജിറ്റൽ മേഖലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പരിപാടികളും ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു




