ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട റയിൽവേ സ്റ്റേഷൻ വികസനസമിതി അഡ്വ. തോമസ് ഉണ്ണിയാടൻ M. L. A ക്കും ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ എം . പി ജാക്സനും നിവേദനം നൽകി.
ജില്ല ആസ്ഥാനം എന്ന നിലയിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിലുണ്ടാകുന്ന വികസനപ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുകയും കൂടുതൽ ട്രെയിന്കൾക്ക് സ്റ്റോപ്പ് ലഭിക്കുകയും ചെയ്യും. മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാണ് വികസനസമിതിയുടെ ആവശ്യം. മൂന്ന് താലൂക്കുകളിലും ക്കൂടി പതിനഞ്ചു ലക്ഷത്തിലധികം ജനങ്ങളുണ്ട്. ഇത് വയനാട് ജില്ലയുടെ ജനസംഖ്യയുടെ ഇരട്ടിയോളം വരും. നിലവിൽ കളക്ട്രേറ്റ് ഒഴിച്ച് എല്ലാ ജില്ലാ ആസ്ഥാന ഓഫീസുകളും ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്നത് ജില്ലാരൂപീകരണ നടപടികൾക്ക് ആക്കം കൂട്ടും.
കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജി ഒപ്പുശേഖരണത്തിന്റെ രണ്ടാം ഘട്ടം വിദ്യാഭ്യാസ വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തുടരും.
റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡന്റ് വർഗീസ് പന്തലൂക്കാരൻ, വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദാലയം, വൈസ് പ്രസിഡന്റുമാരായ അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, ജോയിന്റ് സെക്രട്ടറി ഡേവിസ് എടപ്പിള്ളി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നയത്.




