എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം നന്തിക്കര റോഡിലുള്ള ശ്രീ പി. കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി. ആൻഡ് എൽ.പി. ഗവൺമെന്റ് സ്കൂളിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് 9 മെമ്പർ അജിത് കുമാർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ അമ്പതോളം വളണ്ടിയർമാർ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി പ്രിയദർശിനി കിന്റർഗാർട്ടൻ പെയിന്റിംഗും ശുചീകരണവും, കിന്റർഗാർട്ടൻ സർവേ, സ്കൂൾ പരിസര ശുചീകരണം, വൃക്ഷത്തൈ നടീലും പച്ചക്കറിത്തോട്ടം നിർമ്മാണവും, വൈറ്റ് വാഷിംഗ് എന്നിവ നടന്നു. കൂടാതെ കെ.ടി.യു. കെയർ ഓറിയന്റേഷൻ, ലഹരിവിരുദ്ധ ബോധവൽക്കരണം, അഗ്നിസുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയ ക്ലാസ്സുകളും സംഘടിപ്പിച്ചു.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ. മിൽനർ പോൾ, ശ്രീ ബ്രഹ്മ നായകം മഹാദേവൻ, എക്സൈസ് റെയ്ഞ്ച് ഓഫീസർ രാ രാജേന്ദ്രൻ, ഫയർ & റെസ്ക്യൂ ഓഫീസർ ഹനീഫ്, അദിത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് വളണ്ടിയർമാർക്ക് സന്ദേശം നൽകി.

ക്യാമ്പിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ് ഒ. എസ്., സിൻസി അബ്രഹാം എന്നിവരും വളണ്ടിയർ സെക്രട്ടറിമാരായ പ്രണവ്, ഗ്രേസ് എന്നിവരും നേതൃത്വം നൽകി

Hot this week

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

Topics

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

യുവതി വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)*...

സാങ്കേതിക വിസ്മയങ്ങൾക്കു മാനുഷിക മുഖം നൽകി ‘Zephyrus 8.O’; ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img