ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക പുരസ്കാരം കരസ്ഥമാക്കിയ ഗവൺമെന്റ് ഗേൾസ് എൽ.പി. സ്കൂളിലെ പി.ബി. അസീനയെ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ആദരിച്ചു. വാർഡ് കൗൺസിലർ റോണി പോൾ മാവേലി, ജെയ്‌സൺ പാറേക്കാടൻ, ഫിലോമിന ജോയ്, സതീഷ് പുളിയത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




