യുവതി വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)* ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മിനു. ഇവരുടെ ഭർത്താവ് ജിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയിൽ പോയി തിരിച്ചെത്തിയതായിരുന്നു മിനു. വീട്ടിലെത്തിയ ഉടൻ ഇവർ അടുക്കളയിലേക്ക് കയറി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നതും തീ ആളിപ്പടരുന്നതും കണ്ടത്.

അടുക്കളയിലെ ഗ്യാസ് സി- ലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

Hot this week

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

Topics

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

സാങ്കേതിക വിസ്മയങ്ങൾക്കു മാനുഷിക മുഖം നൽകി ‘Zephyrus 8.O’; ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img