നബിദിനാഘോഷ സമ്മേളനവും വിദ്യാർത്ഥികളുടെ കലാ വിരുന്നുo വെള്ളാങ്കല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നബിദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം സി കെ അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബഖവി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് സെക്രട്ടറി മുഹമ്മദലി കെ എച്ച് സ്വാഗതം പ്രഭാഷണം നടത്തി . സ്വദർ മുഅല്ലിം റാഫിദ് സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭം കുറിക്കുകയും മദ്രസ ചെയർമാൻ ഹുസൈൻ ഹാജി വെൽഫയർ ചെയർമാൻ അബ്ദുൽ ഷുക്കൂർ ഹാജി ക്ഷേമ സമിതി ചെയർമാൻ മുഹമ്മദ് കെ ഐ സ്വദർ മുഅല്ലിമുമാരായ സൈനുദ്ദീൻ ഇഷാമി സിദ്ദീഖ് ഫൈസി തുടങ്ങിയവർ ആശംസകൾ നിർവഹിച്ചു. തുടർന്ന് മഹല്ലിലെ എല്ലാ മദ്രസകളിലേയും മത്സരാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു ഉസ്താദുമാരുടെ ബുർദയും വിദ്യാർത്ഥികളുടെ ദഫ് മുട്ടും പരിപാടികൾക്ക് കൂടുതൽ ഊർജ്ജം നൽകി അരീപ്പുറത്ത് മർഹൂം അലിയാർ എന്നവരുടെ കുടുംബം സ്പോൺസർ ചെയ്ത സമ്മാനദാന പരിപാടികളും ഉണ്ടായിരുന്നു കഴിഞ്ഞവർഷത്തെ സമസ്ത പൊതുപരീക്ഷകളിൽ വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു മഹല്ല് വൈസ് പ്രസിഡണ്ട് തോപ്പിൽ ബഷീർ കൃതജ്ഞത രേഖപ്പെടുത്തി




