കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു.

പള്ളിപ്പുറം: കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി എടയാടി വീട്ടിൽ മുഹമ്മദ്‌ അഷറഫിൻ്റെയും റഫിയത്തിൻ്റെയും മകൻ മുഹമ്മദ് റൗഫ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി എടക്കുന്നി വീട്ടിൽ നിവേദ് രവി(15) ക്ക് ഗുരുതരമായി പരിക്കേറ്റു. നിവേദ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ പകൽ 5 മണിയോടെ ആലപ്പാട് പുത്തൻ തോട് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. മുഹമ്മദ് റൗഫും നിവേദും പള്ളിപ്പുറത്തേക്ക് പോകവെ എതിരെ വന്ന ഇന്നോവ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിൽ നിന്ന് തെറിച്ചു പോയി. ബൈക്ക് പാടെ തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു. ഇരുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിച്ചും റൗഫ് മരിച്ചു. അസീസ്, അൽത്താഫ് എന്നിവരാണ് റൗഫിൻ്റെ സഹോദരങ്ങൾ.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img