നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല ഉമ്മയിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ സാവിത്രിക്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ‘ഡാകിനി’, ‘വൈറസ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.



