ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ മുതല്‍ നടന്ന കുരിശുസമര്‍പ്പണ നേര്‍ച്ചയ്ക്ക് ആയിരകണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. തിരുനാള്‍ പരിപാടികള്‍ക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന് വേരംപിലാവില്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, കൈക്കാരന്മാരായ ജിജി പള്ളായി, ജോമി ചേറ്റുപുഴക്കാരന്‍, ടോണി ചെറിയാടന്‍, ഷോബി കിഴക്കേപീടിക എന്നിവര്‍ നേതൃത്വം നല്കി




