Thursday, April 16, 2026
34.9 C
Irinjālakuda

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.

ഇരിങ്ങാലക്കുട : 2018 ലെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരങ്ങളെ കുറിച്ചും മുന്‍കരുതലുകള്‍ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ കെ. യു. അരുണന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ഇത്തവണത്തെ ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അതിനാല്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നേരത്തെ തന്നെ എടുക്കണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.പോലീസ് സേവനം, ആന എഴുന്നള്ളിപ്പ്, പാപ്പാന്മാരുടെ ലിസ്റ്റ്, ഡോക്ടര്‍മാരുടെ സേവനം, എലിഫന്റ് സ്‌ക്വാഡ്. മയക്കുവെടി വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവയെ കുറിച്ചെല്ലാം യോഗം വിശദമായി ചര്‍ച്ച നടത്തി.ഉത്സവ ദിവസങ്ങളില്‍ വൈദുതി വിതരണം തടസ്സപ്പെടാതെ നോക്കണമെന്നും കുടി വെള്ളം വിതരണം കാര്യക്ഷമമായി വാട്ടര്‍ അതോറിറ്റി നടത്തണമെന്നും യോഗം തീരുമാനിച്ചു.ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവത്തനത്തിനായി എ ഡി എം ചെയര്‍മാന്‍ ആയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കണ്‍വീനര്‍ ആയും മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചു. യോഗത്തില്‍ എ ഡി എം സി ലതിക ഡെപ്യൂട്ടി കളക്ടര്‍ എം സി റെജില്‍ തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ ഡെപ്യൂട്ടി ഡി എം ഒ വി. കെ. മിനി ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് എസ് ഐ സുശാന്ത് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ എം കെ പ്രദീപ്കുമാര്‍ റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ കെ ഷാജികുമാര്‍ ജില്ലാ മൃഗാശുപത്രിയിലെ ഡോ എം എസ് വിജയകുമാര്‍ കെ എസ് ആര്‍ ടി സി, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ദേവസ്വം അട്മിസിസ്‌ട്രേറ്റര്‍ എന്നിവരും പങ്കെടുത്തു

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img