സമേതം ജില്ലാതല വിദ്യാഭ്യാസ സെമിനാറും ഉപജില്ലാതല ശില്‍പ്പശാലയും നടത്തി

ഇരിങ്ങാലക്കുട: സമേതം – തൃശ്ശൂർ ജില്ലാ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രചരണാര്‍ഥം ജില്ലാതല സെമിനാറും ശിൽപ്പശാലയും‍ നടത്തി. ഇരിങ്ങാലക്കുട ഉപജില്ലാ പ്രദേശത്തെ ജനപ്രതിനിധികൾ, വിദ്യാലയങ്ങളിൽനിന്നുള്ള പി.ടി. എ.-എം.പി.ടി.എ. പ്രസിഡണ്ടുമാർ, പ്രധാനാധ്യാപകർ, തെരഞ്ഞെക്കെപ്പെട്ട വിദ്യാഭ്യാസപ്രവർത്തകർ എന്നിവർ പരിപാടിയില്‍ പങ്കാളികളായി.ജില്ലാപഞ്ചായത്ത് മുൻകൈയ്യെടുത്തുകൊണ്ട് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വിവിധ വികസന വകുപ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ജില്ലാ ആസൂത്രണസമിതി നടപ്പിലാക്കുന്ന തനത് സംയോജിത വിദ്യാഭ്യാസ പദ്ധതിയായായ സമേതത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഈ വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചത്.സമേതം വിദ്യാഭ്യാസ പരിപടിയുടെ വിശദാംശങ്ങൾ ചർച്ചചെയ്ത ശിൽപ്പശാലയിൽ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയർന്നുവന്നു. ഇരിങ്ങാലക്കുട ഉപജില്ലാതല സമേതം-ശിൽപ്പശാലയുടെ ഭാഗമായാണ് ജില്ലയിലെ 12 സെമിനാറുകളിലൊന്നായ ഭാഷയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നടന്നത്. ഒപ്പം ഉപജില്ലയിലെ ശിൽപ്പശാലയും സംഘടിപ്പിക്കപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന ജനകീയ ചർച്ചകളിൽ ഭാഷാ സമീപനത്തെ കുറിച്ച് ഒട്ടേറെ നിർദ്ദേശങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. സമേതം പദ്ധതികളുടെ ഭാഗമായി ഭാഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെമിനാറില്‍ പ്രഭാഷണം നടത്തിയ പ്രഗത്ഭ അധ്യാപകനും പ്രഭാഷകനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.തുടർന്ന് ജില്ലാ ആസൂത്രണ സമിതിയുടെ പദ്ധതിയായ ‘സമേതം’ പരിപാടിയെ കുറിച്ചുള്ള വിശദീകരണം നടന്നു. സമേതം പദ്ധതിയുടെ ജില്ലാ കോർ ഗ്രൂപ്പ് അംഗമായ ടി.എസ്. സജീവൻ പദ്ധതി വിശദീകരണത്തിന് നേതൃത്വം നല്‍കി.പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽട്ടി സനോജ്, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ഡോ.എം.സി. നിഷ, എച്ച്.എം. ഫോറം കൺവീനർ റാണി എന്നിവർ പ്രസംഗിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img