ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന് അർഹനായ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ അഭിനന്ദിച്ചു.
വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഫാ. ജോളി ആൻഡ്രൂസ് നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് എന്നും പ്രചോദനവും വഴികാട്ടിയുമാണ്. അർപ്പണബോധത്തോടെയും ദീർഘവീക്ഷണത്തോടെയും വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അർഹമായ അംഗീകാരമാണ് ഈ പുരസ്കാരമെന്നും തോമസ് ഉണ്ണിയാടൻ എം.എൽ.എ അനുമോദന പ്രസംഗത്തിൽ പറഞ്ഞു




