ഇരിങ്ങാലക്കുട:
ആൾക്കൂട്ട അരാജകത്വത്തിനെതിരെ
എസ് ഐ ആർ
ശരി തെറ്റുകൾ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരുവ് ജനസഭ സംഘടിപ്പിച്ചു.
സംസ്ഥാനകമ്മറ്റിയംഗവും, സൗത്ത് ജില്ല പ്രഭാരിയുമായ അഡ്വ: എം.എ. വിനോദ്,ജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലിഷോൺ ജോസ്
അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് ആമുഖ പ്രസംഗം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി
കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, റിമ പ്രകാശൻ,
മണ്ഡലം ജനറൽ സെക്രട്ടറി വി.സി രമേഷ് എന്നിവർ സംസാരിച്ചു. മുൻസിപ്പൽ ജനറൽ സെക്രട്ടറി ബാബുരാജ് സ്വാഗതവും ബിജെപി കൗൺസിലർ ഗീതാ നന്ദിയും പറഞ്ഞു.
S




