ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.

1103

ഇരിങ്ങാലക്കുട : നഗരസഭയില്‍ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്റിലെ 10-ാം നമ്പര്‍ ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നഗരസഭ തീരുമാനത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബസ്സ് സ്റ്റാന്റ് പരിസരത്ത് ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തുന്നവരെയും അനധികൃത കയ്യേറ്റക്കാരെയും നഗരസഭ സംരക്ഷിക്കുമ്പോള്‍, 125-ഓളം ഓട്ടോക്കാരെ ദുരിതത്തിലാഴ്ത്തുന്ന ഈ മുടന്തന്‍ നടപടിയില്‍ നിന്നും നഗരസഭ പിന്‍മാറണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. 17 വര്‍ഷമായി നിലനില്‍ക്കുന്ന ഓട്ടോ പേട്ട ഒഴിവാക്കുമ്പോള്‍ പകരം ബദല്‍ സംവിധാനം ഒന്നും തന്നെ തയ്യാറാക്കാതെ ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന ഈ നിഷ്ടൂര നടപടിക്കെതിരെ ബിജെപി സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സന്തോഷ് ബോബന്‍, ഷൈജു കുറ്റിക്കാട്ട്, സൂരജ് നവ്യങ്കാവ്, വിജയന്‍ പാറെക്കാട്ട്, ഷാജു.ടി.കെ. എന്നിവര്‍ സംസാരിച്ചു.

Advertisement