തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (24/02/2021) 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,345 ആണ്. 92,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 334 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷൻമാരും 25 സ്ത്രീകളും പത്ത് വയസ്സിനു താഴെ 11 ആൺകുട്ടികളും 06 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 163
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 378
  3. സർക്കാർ ആശുപത്രികളിൽ – 94
  4. സ്വകാര്യ ആശുപത്രികളിൽ – 103
    കൂടാതെ 2714 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
    390 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 86 പേർ ആശുപത്രിയിലും 304 പേർ വീടുകളിലുമാണ്. 7038 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4281 പേർക്ക് ആന്റിജൻ പരിശോധനയും, 1917 പേർക്ക് ആർടി-പിസിആർ പരിശോധനയും, 840 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,61,609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 409 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,42,383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 14 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img