വായ്പ പലിശയിളവ് ഉള്‍പ്പെടെ ആറ് പുതിയ പദ്ധതികളുമായി പുല്ലൂര്‍ ബാങ്ക്

97

പുല്ലൂർ:ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരഡസന്‍ പദ്ധതികള്‍ നവവത്സരസമ്മാനമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നാടിന് സമര്‍പ്പിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡയമണ്ട് ജൂബിലി ഗോള്‍ഡ് ലോണ്‍ സ്‌കീം:-

ഡയമണ്ട് ജൂബിലിവര്‍ഷം പ്രമാണിച്ച് ജനുവരി 1 മുതല്‍ 75 ദിവസത്തേക്ക് പലിശയിളവ് പ്രഖ്യാപിക്കുന്നു. നിലവിലുള്ള ഗോള്‍ഡ് ലോണിന് 3% ഇളവ് കൊടുത്ത് 7.5% പലിശയില്‍ ഡയമണ്ട് ജൂബിലി ഗോള്‍ഡ്‌ലോണ്‍ സ്‌കീമില്‍ ലഭിക്കുക.

ഡയമണ്ട് ജൂബിലി സ്‌പെഷ്യല്‍വായ്പ പദ്ധതി:-

വസ്തുലോണ്‍, സിംമ്പിള്‍ലോണ്‍, ഭവനവായ്പ,ഓവര്‍ ഡ്രാഫ്റ്റ് എന്നിവയ്ക്ക് 2%പലിശയിളവ് ലഭിക്കും. ജനുവരി 1 മുതല്‍ 75 ദിവസത്തേക്കായിരിക്കും ആനുകൂല്യം ലഭിക്കുക.
ഡയമണ്ട് ജൂബിലി മെഗാ പ്രതിമാസനിക്ഷേപ പദ്ധതി:-
100 തവണകളായി പതിനായിരം രൂപവീതം അടയ്ക്കുന്ന 200 പേര്‍ പങ്കാളികളാകുന്ന പ്രതിമാസ നിക്ഷേപ പദ്ധതിക്ക് ജനുവരിയില്‍ തുടക്കം കുറിക്കും…
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിക്ക് ശക്തിപകരുന്നതും പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് വാതായനങ്ങള്‍ തുറന്നിടുന്നതും, ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് മുന്നേറാന്‍ കരുത്തുപകരുന്നതുമായ മൂന്ന് പദ്ധതികളാണ് പുതുവത്സരത്തില്‍ ആരംഭം കുറിക്കുന്നത്.

വീട്ടിലൊരു മീന്‍കുളം:-

പുരയിടത്തില്‍ കുഴി എടുത്തും, അല്ലാതേയും സജ്ജീകരിക്കാവുന്ന ഹൈടെക് കുളവും, മേന്‍മയേറിയ മത്സ്യവിത്തും മറ്റു അനുബന്ധസാമഗ്രികളും അടങ്ങുന്നതാണ് പദ്ധതി. മത്സ്യകൃഷി പരിശീലനവും, ഉത്പാദിപ്പിക്കുന്ന മത്സ്യം മെച്ചപ്പെട്ട വിലക്ക് തിരിച്ചെടുക്കാനുള്ള സൗകര്യവും പദ്ധതിയുടെ സവിശേഷതകളാണ്. ലളിതമായ വായ്പാനിരക്കില്‍ വായ്പയും അനുവദിക്കുന്നതാണ്.

വീട്ടുമുറ്റത്തൊരു മുയല്‍ കൃഷി

ഹൈബ്രീഡ് മുയലുകള്‍, ഹൈടെക്കൂട്, ബണ്ണി കേജ്, ഫീഡര്‍, നിപ്പിള്‍ ഡ്രിങ്കിങ് സിസ്റ്റം, നെസ്റ്റ് ബോക്‌സ്, പരിശീലനം തുടങ്ങിയ അടങ്ങുന്നതാണ് പദ്ധതി. ഉത്പാദിപ്പിക്കുന്ന മുയല്‍ കുഞ്ഞുങ്ങളെ മെച്ചപ്പെട്ടവിലക്ക് തിരിച്ചെടുത്ത് വിപണനസൗകര്യം ഉറപ്പാക്കുന്നുണ്ട്.

വീട്ടുമുറ്റത്തൊരു മുട്ടകോഴി കൃഷി

കോഴിമുട്ടയുടേയും, കോഴിയിറച്ചിയുടേയും കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഗ്രീന്‍പുല്ലൂരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മുട്ടക്കോഴിഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ജനുവരി 1 മുതല്‍ തുടക്കം കുറിക്കുകയാണ്. 10 മുതല്‍ 24 വരെയുള്ള കോഴിയും അനുയോജ്യമായ കൂടും, പരിശീലനവും, ലളിതമായ വായ്പസൗകര്യവും പദ്ധതിയുടെ സവിശേഷതകളാണ്.

പുല്ലൂർ ബാങ്ക് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി ,വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ ,സെക്രട്ടറി സപ്ന സി .എസ് , ഭരണസമിതി അംഗങ്ങളായ ടി.കെ ശശി ,എൻ.കെ കൃഷ്ണൻ ,ഷീല ജയരാജ് ,രാധ സുബ്രമഹ്‌ണ്യൻ ,സുജാത മുരളി ,തോമസ് കാട്ടൂക്കാരൻ,ഐ.എൻ രവി,വാസന്തി അനിൽകുമാർ ,രാജേഷ് പി .വി, അനീഷ് എൻ.സി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..

Advertisement