പാചക വാതക വില വർദ്ധനവിനെതിരെ കേരള മഹിളാ സംഘം പ്രകടനം നടത്തി

73

ഇരിങ്ങാലക്കുട :കേരള മഹിളാസംഘം (NFI W) ടൗൺ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സംയുക്തമായി പാചക വാതക വില വർദ്ധനവിനെതിരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ഗ്യാസ് സിലിണ്ടർ വെമ്പ് പ്രതിഷേധ സമരം നടത്തി .അഡ്വ ജിഷ ജോബിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമരം സി.പി.ഐ. ടൗൺ ലോക്കൽ സെക്രട്ടറി .കെ.എസ്. പ്രസാദ് . ഉദ്ഘാടനം ചെയ്തു. വി.കെ. സരിത. പി.ആർ. രാജൻ . ബെന്നി വിൻസെന്റ് എന്നിവർ അഭിവാദ്യം ചെയ്തു. ഷെല്ലി വിൽസൺ, രാജി കൃഷ്ണകുമാർ ,ലിജി പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Advertisement