തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 249, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-9, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-66, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-41, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 162, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 230, സി.എഫ്.എൽ.ടി.സി കൊരട്ടി- 33, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-327, സി.എഫ്.എൽ.ടി.സി നാട്ടിക-337, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -22, ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-54, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-78, ജി.എച്ച് തൃശൂർ-32, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 49, ചാവക്കാട് താലൂക്ക് ആശുപത്രി-18, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -8, അമല ആശുപത്രി-46, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-71, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -1, രാജാ ആശുപത്രി ചാവക്കാട്-4, അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 11, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ- 6, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.

ഞായറാഴ്ച 6158 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 800 പേർ വീടുകളിലുമാണ്. 2833 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 91997 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 60 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 398 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img