മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.

ഗവേഷണമികവിൽ സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകാൻ പ്രിയപ്പെട്ട ഫാത്തിമ ഷഹ്സീനക്കാകട്ടെ എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ആശംസിച്ചു.

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്.

തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ ഫെർമോർമർക്കുള്ള സമ്മാനവും ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനവും യു.കെ യിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വരെ ചേർപ്പ് ലൂർദ് മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമാണ് പഠിച്ചത്.

അനുമോദനവേളയിൽ പി.കെ.ലോഹിതാക്ഷൻ (മുൻ ജില്ലാ പഞ്ചായത്ത് അംഗം), പി.എ. ഷാജഹാൻ (എട്ടുമന പനംകുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം),അനിൽ പൂക്കാട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.ബി. പ്രജിത്ത്, അനിത അനിലൻ എന്നിവരും പങ്കെടുത്തു.

Hot this week

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

Topics

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

യുവതി വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)*...

സാങ്കേതിക വിസ്മയങ്ങൾക്കു മാനുഷിക മുഖം നൽകി ‘Zephyrus 8.O’; ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img