കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത പി സുനി ഇടംനേടി. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈ മല്‍സരത്തില്‍ കേരളത്തിൽ നിന്ന് അന്തർ ദേശീയ തലത്തിൽ മെഡൽ നേട്ടം കൈവരിച്ച ഏക വനിതാ താരമാണ് അമൃത. ഇതിനോടൊപ്പം ആറ് ദേശീയ മത്സരങ്ങളിൽ സ്വർണം നേടിയാണ് അമൃത കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. തൃശ്ശൂർ സ്വദേശികളായ പള്ളിമാക്കൽ സുനി, രജിത ദമ്പതികളുടെ മകളാണ് അമൃത. അച്ഛൻ്റെ ശിക്ഷണത്തിലൂടെ വളർന്ന അമൃത തൃശ്ശൂര്‍ സായ് സെന്‍ററിലാണ് പഠിച്ചത്. സ്കോളർഷിപ്പോടെ ലഖ്നൌവിലെ നാഷണൽ സെൻറർ ഓഫ് എക്സലൻസില്‍ അമൃത പരിശീലനം നേടുകയും അവിടെനിന്നും പട്യാലയിലെ ഇന്ത്യന്‍ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി അന്തർ ദേശീയ താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളേജിന് അമൃതയുടെ ഈ നേട്ടം മറ്റൊരു ചരിത്രംകൂടിയാണ്. വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഒളിമ്പിക് മെഡൽ നേടുക എന്നതാണ് അമൃതയുടെ ഏറ്റവും വലിയ ലക്ഷ്യം. അഹമ്മദബാദിൽ ഈ മാസം 24നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നത്. മത്സരത്തിൽ അമൃതയുടെ മെഡൽ നേട്ടത്തിനായി സെൻ്റ് ജോസഫ്സ് കോളേജും കുടുംബവും നിറപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img