അതിജീവനത്തിന്റെ ഹരിതശോഭയുമായി എസ്.എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്‍

339
Advertisement

ഇരിങ്ങാലക്കുട-എസ്. എന്‍. ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷിക വികസനവും ആരോഗ്യവും കണക്കിലെടുത്ത് വനിതകളുടെ നിരീക്ഷണത്തില്‍ വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ പരിശീലനക്ലാസ്സും ,വിത്ത് വിതരണവും നടത്തി.യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിര്‍വ്വഹിച്ചു.റിട്ട.ജോയിന്റ് ഡയറക്ടര്‍ റോയ് ക്ലാസ്സിന് നേതൃത്വം നല്‍കി
.യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടര്‍മാരായ കെ കെ ചന്ദ്രന്‍ ,യുധി മാസ്റ്റര്‍ ,വനിതാ സംഘം സെക്രട്ടറി സുലഭ മനോജ് ,കൗണ്‍സിലര്‍ വി ആര്‍ പ്രഭാകരന്‍ ,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സി കെ രാകേഷ് ,വാസന്തി ദേവദാസ് ,മാലിനി പ്രേംകുമാര്‍ ,രമ പ്രതീപ് ,പ്രമീള എന്നിവര്‍ പ്രസംഗിച്ചു.മുതിര്‍ന്ന വനിതാ സംഘം പ്രവര്‍ത്തക കോമളം ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു.പങ്കെടുത്ത എല്ലാവര്‍ക്കും പച്ചക്കറി വിത്തുകളടങ്ങിയ കിറ്റ് നല്‍കി . റിട്ട.ജോയിന്റ് ഡയറക്ടര്‍ റോയ് ക്ലാസ്സിന് നേതൃത്വം നല്‍കി