സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി

58
Advertisement

ഇരിങ്ങാലക്കുട :സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി.കിടപ്പ് രോഗികൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സിസ്റ്റർ ജെറീനക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ടി എൻ ജോർജ്‌ സ്വാഗതവും കോഡിനേറ്റർ പ്രദീപ് മേനോൻ നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട മുൻ എംഎൽഎ അരുണൻ മാസ്റ്റർ, സിപിഎം ഏരിയ സെക്രട്ടറി മനോജ് കുമാർ, കെ ആർ വിജയ, ദിവാകരൻ മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement