പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം ആചരിച്ചു.

91

പുല്ലൂര്‍ :പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം സൗജന്യ ഡയാലിസിസ് നല്‍കികൊണ്ട് ആചരിച്ചു. ‘എല്ലായിടത്തും എല്ലാവര്ക്കും വൃക്ക ആരോഗ്യം’ എന്ന ഈ വര്‍ഷത്തെ വൃക്ക ദിന തീമിനെ ആസ്പദമാക്കി സ്‌നേഹോദയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു സന്ദേശം നല്‍കി. ലോക വൃക്ക ദിനത്തിലെ എല്ലാ ഡയാലിസിസുകളും സൗജന്യമായിരിക്കുമെന്നു ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി അറിയിച്ചു. ഹോസ്പിറ്റലില്‍ ഡയാലിസിസിനായി വരുന്ന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന മേഖലകളെ കുറിച്ച് ഓപ്പറേഷന്‍സ് മാനേജര്‍ ശ്രീ ആന്‍ജോ ജോസ് വിശദീകരിച്ചു. ഡയാലിസിസിനായി വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ഹോസ്പിറ്റലിന് കൈമാറി.

Advertisement