സൗഹൃദ ഷൂട്ട്‌ ഔട്ട് മത്സരം സംഘടിപ്പിച്ചു

46

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം (യൂണിറ്റ്സ് 20&49), ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ ആഘോഷം ഹരിതച്ചട്ടം പാലിച്ചുകൊണ്ട് എന്ന ആശയം മുന്നോട്ട് വച്ച് ഹരിതാരവം എന്ന പേരിൽ സൗഹൃദ ഷൂട്ട്‌ ഔട്ട് മത്സരം സംഘടിപ്പിച്ചു.റെഡ്യൂസ്, റിയൂസ്, റിസൈക്കിൾ എന്നീ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും അത് വഴി പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യവും മുൻനിർത്തി 3 ഗോൾ ക്യാമ്പയിൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഷൂട്ട്‌ ഔട്ട് മത്സരം സംഘടിപ്പിച്ചത്.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ജോളി ആൻഡ്രുസ് സി എം ഐ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ശുചിത്വ മിഷൻ ഭാരവാഹി ശ്രുതി സന്നിഹിതയായിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിൻസി എസ് ആർ, ഷിന്റോ വി പി, ജോമേഷ് ജോസ്, ലിസ്മെറിൻ പീറ്റർ, ഹസ്മിന ഫാത്തിമ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Advertisement