ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും

52

ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതിയുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണ സമ്മേളനവും ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർമാരായ നിസാർ അഷ റഫ് ഡിബിൻ അബൂക്കൻ പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി സെക്രട്ടറി ഷൈജോ ജോസ് മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി. ഡയസ് ജോസഫ് ,അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു നാക് അക്രഡിറ്റേഷനിൽ ഡബിൾ പ്ലസ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളേജിന് മംഗള പത്രം സമർപ്പിച്ചു നിഷി നിസാർ സംസാരിച്ചു പ്രശസ്ത നാടക നടൻ ആനാപ്പുഴ സ്വദേശി കനിതർ യാദവിനെ ആദരിക്കുകയും ഒരു ലക്ഷം രൂപയോളം വിലയുള്ള ഇലക്ട്രോണിക് വീൽ ചെയർ നൽകുകയും ചെയ്തു താണിശേരി സ്വദേശി ജിതിൻ കയ്പമംഗലം രഞ്ജിത് എന്നിവർക്കും ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു ഭിന്നശേഷിക്കാർക്ക് ക്രൈസ്റ്റ് കോളേജ് നൽക്കുന്ന പരിഗണനങ്ങളെ ബന്ധപ്പെടുത്തി ക്രൈസ്റ്റ് കോളേജിനും വീൽ ചെയർ നൽകി ഫിഫ വേൾഡ് കപ്പിൽ അടിക്കുന്ന ഓരോ ഗോളിനും ഒരോ മരം വെച്ച് നൽകുന്ന പ്ലാവച്ചൻ ജോയ് പീണിക്കപ്പറമ്പിൽ മരം വിതരണം ചെയ്തു ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോളി ആൻഡ്രൂസിനേയും അദ്ധ്യാപകൻ റോബിൻസൻ മാസ്റ്ററേയും പൊന്നാടയണിച്ച് മെമെന്റോ നൽകി ആദരിച്ചു ക്രൈസ്റ്റ് കോളേജ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കുന്ന വിദ്യാദനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നിസാർ അഷറഫ് കൈമാറി ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോളി ആൻഡ്രൂസ് മറുപടി പ്രസംഗം നടത്തി ജെ.സി.ഐ. സ്ഥാപിതമായിട്ട് പതിനേഴ് വർഷങ്ങളെ ആസ്പദമാക്കി പതിനേഴ് ഇലക്ട്രോണിക് വീൽചെയറുകളാണ് മൊത്തം വിതരണം നിർവ്വഹിച്ചത്

Advertisement