കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി

37

ഇരിങ്ങാലക്കുട: കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി. നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്ങാലൂര്‍ ചുള്ളിപറമ്പില്‍ രനീഷിന്റേയും ഹിമയുടേയും മകളായ കനിഹയാണ് സ്റ്റേജിതര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയത്. ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ ന്യത്തമത്സരത്തിന്റെ പരിശീലനത്തിനിടയിലാണ് കനിഹയ്ക്ക് വീണ് കാലിന് പരിക്കേറ്റത്. ഉപജില്ലാ കലോത്സവത്തില്‍ ഇംഗ്ലിഷ് കവിത രചനയിലും ഇംഗ്ലീഷ് സംഭാഷണത്തിലും വിജയിച്ചാണ് ജില്ലാ കലോത്സവത്തിനെത്തിയത്. ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള കനിഹയുടെ ആഗ്രഹത്തിന് രക്ഷിതാക്കള്‍ ഒപ്പം നില്‍ക്കുകയായിരുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തില്‍ ഒന്നാം നിലയിലായിരുന്നു ഇംഗ്ലീഷ് കവിത രചനാ മത്സരം നടന്നത്. വണ്ടിയില്‍ നിന്നും പിതാവ് രനീഷാണ് കനിഹയെ എടുത്ത് കോണികയറി മുകളിലെത്തിച്ചത്. പിന്നീട് അമ്മയുടെ തോളിലൂടെ കൈയ്യിട്ട് മത്സരഹാളിലേക്ക് കയറി. മത്സരശേഷവും പിതാവ് തന്നെയാണ് കനിഹയെ താഴെയെത്തിച്ചത്.

Advertisement