അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കും. പുന്നല ശ്രീകുമാർ

110

ഇരിങ്ങാലക്കുട : ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്ന അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട യൂണിയൻ ജനറൽ കൗൺസിൽ എസ്.എൻ ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതയുടെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അന്ധവിശ്വാസവും നാടിന്റെ പുരോഗതിക്കും നവോത്ഥാന മൂല്യങ്ങൾക്കുമെതിരാണ്.സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതിനെ തടയാനാകൂ. അതിനു വേണ്ടി പ്രതിരോധത്തിലും ജാഗ്രതയിലും ഊന്നിയ പ്രവർത്തന പദ്ധതി സംഘടന ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂണിയൻ പ്രസിഡണ്ട് പി.വി.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പി.എ.അജയഘോഷ്, പ്രശോഭ് ഞാവേലി, പി.സി.രഘു, പി.എൻ. സുരൻ, ടി.വി.ശശി, ബിനോജ് ടി.എം., സന്തോഷ് ഇടയിലപ്പുര, പി.സി.രാജീവ്, ഷാജു ഏത്താപ്പിള്ളി, ബിജു താണിശേരി എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റി വിഭജിച്ച് മുരിയാട് യൂണിയൻ കമ്മിറ്റി നിലവിൽ വന്നു. ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റി ഭാരവാഹികളായി ശശി ആറ്റ പറമ്പിൽ (പ്രസിഡണ്ട് )പി.സി.രാജീവ് (സെക്രട്ടറി)കെ.സി.രാജീവ് (ട്രഷറർ)മുരിയാട് യൂണിയൻ കമ്മിറ്റി ഭാരവാഹികളായി കെ.സി.സുധീർ (പ്രസിഡണ്ട്) പി.വി.പ്രതീഷ് (സെക്രട്ടറി) പി.കെ.കുട്ടൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.158People reached0Engagements-3.1x lowerDistribution scoreBoost postLikeCommentShare

Advertisement