ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍:പി.മണി

24

ഇരിങ്ങാലക്കുട :ഇല്ലാത്ത അധികാരം ഉണ്ടെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എ.ഐ.വെെ. എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തിന് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ചിലര്‍ കേരള ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നു,ആ കോടതിയിലെന്താ പതിമൂന്നാം നമ്പര്‍ കോടതിമുറി ഇല്ലാതായതെന്ന് ഹര്‍ജിക്കാര്‍ ആദ്യം മനസ്സിലാക്കണമെന്നും അദ്ദേഹം ഉദാഹരണ സഹിതം വ്യെക്തമാക്കി. നിയമനിര്‍മ്മാണമല്ല ഭരണഘടന ഭേദഗതിയും അതോടൊപ്പം ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളുമാണ് സമൂഹത്തിലുണ്ടാകേണ്ടത് അദ്ദേഹം കൂട്ടിചേർത്തു,എ . ഐ. വെെ .എഫ് മണ്ഡലം പ്രസിഡണ്ട് പി. എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ് ,എ.ഐ. ടി.യു സി മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു .എ.ഐ. വെെ. എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിന്‍ സ്വാഗതവും ,പി.എസ് ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. എ.ഐ.വൈ.എഫ് നേതാക്കളായ സ്വപ്ന നജിൻ, പി.ആർ അരുൺ, വിഷ്ണു ശങ്കർ, ശീർഷ സുധീരൻ എന്നിവർ പങ്കെടുത്തു

Advertisement