പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു

25

ഇരിങ്ങാലക്കുട : പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി കോംപ്ലക്സിൽ വച്ച് നടന്ന ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സാജു ലൂയിസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു . ക്രൈസ്റ്റ് കോളേജ് മുൻ കായിക വിഭാഗം മേധാവി വിവേകാനന്ദൻ. . പീറ്റർ ജോസഫ് എം, സിയാൽ ഭാസ്കർ എന്നിവർ പങ്കെടുത്തു.30 വയസ്സിന് മുകളിലുള്ളവരുടെ സിംഗിൾസ് ഫൈനലിൽ നിജോ മൈക്കിൾ മനോജ് വി എ യെ പരാജയപ്പെടുത്തി. ഡബിൾസ് ഫൈനലിൽ മനോജ്, രാകേഷ് സഖ്യം അബി,ക്ലിൻസ് സഖ്യത്തെ പരാജയപ്പെടുത്തി.40 വയസ്സിനു മുകളിലുള്ളവരുടെ സിംഗിൾസ് ഫൈനലിൽ ഷാനി പി ബാലൻ ബൈജു ഔസേപ്പിനെ പരാജയപ്പെടുത്തി. ഡബിൾസ് വിഭാഗത്തിൽ ക്ലിൻസ് ബൈജു സഖ്യം അജേഷ് എംസി,രമേശ് പരാജയപ്പെടുത്തി.50 വയസ്സിനു മുകളിലുള്ളവരുടെ സിംഗിൾസ് വിഭാഗത്തിൽ റഷീദ്, രമേശിനെ പരാജയപ്പെടുത്തി ഡബിൾസ് വിഭാഗത്തിൽ റഷീദ്, ഇഗ്നി സഖ്യം ജോസഫ് ജേക്കബ് സഖ്യത്തെ പരാജയപ്പെടുത്തി.60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഷാജി കുമാർ സാംസനെ പരാജയപ്പെടുത്തി.ഡബിൾസ് വിഭാഗത്തിൽ ഷാജികുമാർ സുനിൽകുമാർ സഖ്യം സാംസൻ,ജോൺസൺ സഖ്യത്തെ. പരാജയപ്പെടുത്തി.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ നവംബർ 23.24 തീയതികളിൽ മഹാരാഷ്ട്രയിലെ നാസിക്കൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.

Advertisement