ജ്യോതിസ് സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ വനിതാ ദിനം ആഘോഷിച്ചു

68
Advertisement

ഇരിഞ്ഞാലക്കുട : ജ്യോതിസ് സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ വുമൺ സെല്ലിന്റെയും വിവിധ ക്ലബുകളുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ജ്യോതിസ് കോളേജ് പ്രിൻസിപ്പൾ പ്രൊഫ.എ.എം വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വുമൺ സെൽ കോഡിനേറ്റർ ഇന്ദു.സി.എ സ്വാഗതവും,സരിത പ്രദീപ് ,സിന്ധു .ടി .എൻ ,നിത്യ .പി.ബി, നീതു.വി.എസ് ,ബിസിനി അജീഷ് തുടങ്ങിയ അദ്ധ്യാപകർ ആശംസകൾ അർപ്പിക്കുകയും വിദ്യാർത്ഥി പ്രതിനിധിയായ ആദിത്യ നന്ദിയുo പറഞ്ഞു .കൂടാതെ വിദ്യാർത്ഥികൾ വനിതാദിനത്തിനെ കുറിച്ചുള്ള നിമിഷ പ്രസംഗം, മൈം, സ്കിറ്റ്, നിശ്ചല ദൃശ്യങ്ങൾ , ഡിബേറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ഇരിഞ്ഞാലക്കുടയിലെ അമ്പതഞ്ചോളം അന്തേവാസികൾ ഉള്ള ശാന്തി സദനo സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായ അമ്മമാരുടെയൊപ്പം പാട്ടു പാടിയും നൃത്തം ചെയ്തും സായാഹ്നം പങ്കിട്ടു. കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പണവും മദർ ആൻസിലിനു കൈമാറി. വനിതാദിനത്തിനെ കുറിച്ച് ജ്യോതിസ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഹുസൈൻ എം എ സംസാരിച്ചു.

Advertisement