ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ് സ്ഥാപക തൃപ്‌തി ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു.എസ്. എൻ .ഇ .എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഹരീഷ് മേനോൻ , സ്‌കൂൾ യോഗ ഇൻസ്ട്രക്ടർ രമ്യ നന്ദകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വൈവിധ്യമാർന്ന യോഗാസനങ്ങൾ കോർത്തിണക്കി അതിമനോഹരമായ യോഗ പ്രകടനം കാഴ്ചവെച്ചു. കായിക വിഭാഗം മേധാവി പി. ശോഭ നേതൃത്വം നൽകി



