ജെ.സി.ഐ. വാരാഘോഷം ആരംഭിച്ചു

42

ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ലോക വ്യാപകമായി നടത്തുന്ന ഓരാഴ്ച നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാ തലഉൽഘാടനം പ്രതീക്ഷ ഭവനിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി ,സെക്രട്ടറി ഷൈജോ ജോസ് ,പ്രിൻസിപ്പൽ സിസ്റ്റർ സുജിത, പി.ടി.എ.പ്രസിഡന്റ് പി.സി. ജോർജ്, സിസ്റ്റർ പോൾസി എന്നിവർ പ്രസംഗിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ആക്ടിവിറ്റി ചെയ്യുന്നതിനായി കിഡ്സ് ടെ ബ്ബോ ലൈൻ എന്ന ഉപകരണം പ്രതീക്ഷ ഭവന് നൽകി ജെ.സി.ഐ. വാരാഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ഗവ: ആസ്പത്രയിലേക്ക് ആവശ്യമായ സാമഗ്രികളും എന്നിവ നൽകുന്നു. മുൻ പ്രസിസന്റുമാരായ അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, സെനറ്റർ, ഷാജു പാറേക്കാടൻ, വൈസ് പ്രസിഡന്റ് അജോ ജോൺ ,കിരൺ ഷാന്റോ, വിസ്മയ എന്നിവർ നേതൃത്വം നൽകി.

Advertisement