എൻ എസ് എസ് ദിനാചരണം സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം നിർവഹിച്ചു

12

ആനന്ദപുരം: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ വൃന്ദകുമാരി നിർവഹിച്ചു. ഗുരുതരരോഗബാധിതർക്ക് അവയവം മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സകൾക്കുള്ള ധനസഹായപദ്ധതി വി കെയർ, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. യു. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ. എം ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി എൻ. എൻ. വാസുദേവൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അജിത്കുമാർ ടി.എ., പ്രോഗ്രാം ഓഫീസർ സന്ധ്യ പി പി, ലിയോ കെ. പി. വളണ്ടിയർ ലീഡർ ബിജിത്ത് എ. ബി എന്നിവർ സംസാരിച്ചു.

Advertisement