കാട്ടൂരിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ചങ്ങാതിക്കൂട്ടവും

184
Advertisement

കാട്ടൂർ:ലോക്ക് ഡൗൺ സമയത്ത് അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന പത്തോളം നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകിയാണ് ഇത്തവണ ചങ്ങാതിക്കൂട്ടം മാതൃകയായത്.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേശിന് ക്ലബ്ബ് പ്രതിനിധി ഷംനാദ് ധനസഹായം കൈമാറി ഉദ്‌ഘാടനം നിർവ്വഹിച്ചു.തുടർന്ന് ക്ലബ്ബ് അംഗങ്ങൾ അർഹരായവർക്ക് സഹായം എത്തിച്ച് കൊടുത്തു .സമൂഹ അടുക്കള ആരംഭിക്കുന്നതിന് മുൻപ് കാട്ടൂരിലെ അതിഥിതൊഴിലാളികൾക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം കൊടുക്കാൻ ചങ്ങാതിക്കൂട്ടം മുൻപന്തിയിൽ ഉണ്ടായിരുന്നു.

Advertisement