ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി

55

ഇരിങ്ങാലക്കുട : ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി.സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക സമുദായ ( എസ് ഇ ബി സി ) ലിസ്റ്റില്‍ ഉള്ള ആഗ്ലോ ഇന്‍ഡ്യന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായുള്ള അപേക്ഷയില്‍ കാസ്റ്റ് ഉള്‍പെടുത്തിയിട്ടുള്ളതില്‍ ആഗ്ലോ ഇന്‍ഡ്യന്‍സിനെ ഉള്‍പെടുത്താത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുവാന്‍ തടസ്സം നേരിടുകയാണ്. തടസ്സം കൂടാതെ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ആഗ്ലോ ഇന്‍ഡ്യന്‍ കാസ്റ്റ് കൂടി ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് ആഗ്ലോ ഇന്‍ഡ്യന്‍ യൂത്ത് മൂവ്മെന്റ് പൂമംഗലം കമ്മിറ്റിയുടെ നേതൃത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നിവേദനം സമര്‍പ്പിച്ചു.പ്രസിഡന്റ് ബെന്‍ ഗ്യാരിന്‍,സെക്രട്ടറി നെല്‍സണ്‍ ഫെര്‍ണാണ്ടസ്,തെരേസ മിഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement