രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്രമേള സമാപിച്ചു;പ്രദര്‍ശിപ്പിച്ചത് വിവിധ ഭാഷകളില്‍ നിന്നായി പന്ത്രണ്ട് ചിത്രങ്ങള്‍

56
Advertisement

ഇരിങ്ങാലക്കുട: സംവാദങ്ങളും സംവിധായകരുടെ സാന്നിധ്യവും നിറഞ്ഞ സദസ്സുമായി തൃശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റെ സഹകരണത്തോടെ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് സമാപനം. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളില്‍ നിന്നുള്ള പന്ത്രണ്ട് ചിത്രങ്ങളാണ് നാല് ദിവസങ്ങളായി പ്രദര്‍ശിപ്പിച്ചത് .കഥ@8 ന്റെ സംവിധായക ശില്‍പ്പ കൃഷ്ണ ശ്ലുക, മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി, വിശുദ്ധ രാത്രികള്‍ എന്നിവയുടെ സംവിധായകരായ സജിന്‍ ബാബു, റഹ്മാന്‍ ബ്രദേഴ്സ്, ഡോ. എസ് സുനില്‍ എന്നിവര്‍ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തില്‍ പങ്കെടുത്തു. സമാപനചിത്രമായ വിശുദ്ധരാത്രികളുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ സംവിധായകന്‍ ഡോ. എസ്. സുനിലിനെ പത്രപ്രവര്‍ത്തകയും കലാനിരൂപകയുമായ രേണു രാമനാഥ് ആദരിച്ചു. ചിത്രത്തില്‍ പ്രധാന വേഷം അഭിനയിച്ച നടനും സംവിധായകനും എഴുത്തുകാരനുമായ കെ. ബി. വേണു,മാസ് മൂവീസ് ഉടമ റാഫേല്‍ പി തോമസ്,ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായ നവീന്‍ ഭഗീരഥന്‍, മനീഷ് അരീക്കാട്ട്, ടി. ജി. സച്ചിത്ത്, എം എസ് ദാസന്‍, ടി. ജി. സിബിന്‍ ,സിമേഷ് സാഹൂ,നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement