‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

364
Advertisement

ഇരിങ്ങാലക്കുട : 2015ലെ മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം പൂനെയില്‍ നിന്ന് കടല്‍ത്തീര ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന 11 വയസ്സുകാരന്‍ പുതിയ സ്‌കൂളിനോടും ചങ്ങാതിമാരോടും ചുറ്റുപാടുകളോടും ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.അവിനാശ് അരുണ്‍ സംവിധാനം ചെയ്ത ചിത്രം 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പുരസ്‌കാരം നേടിയിരുന്നു. സമയം 107 മിനിറ്റ് .ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം.

Advertisement