മാപ്രാണത്ത് 5 മാസം പ്രായം ഉള്ള കുട്ടി മരണമടഞ്ഞു

117

മാപ്രാണം :സെൻ്ററിലുള്ള ആയൂർവേദശാല ഉടമയായ കണ്ണാത്തു പറംബിൽ ബേബിയുടെ മകൾ സാന്ദ്ര യുടെ മകൻ ദർശാണ് മരണപ്പെട്ടത്.ദർശിൻ്റെ പിതാവ് ശ്രീലേഷ് വിദേശത്താണ്. കുട്ടിയ്ക്ക് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നതായും ഇതിന് ഡോക്ടറെ കാണിക്കുകയും ചെയ്തിരുന്നു ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ രാത്രി 12 മണിയോടെ മുലപ്പാൽ കുടിച്ച് കിടന്ന കുട്ടിയെ പുലർച്ചയോടെ അനക്കം ഇല്ലാതായതിനെ തുടർന്ന് മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുൻപായി മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. മൃത്യദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. മൂത്ത സഹോദരൻ അൻജിത്ത് .

Advertisement