കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം നടന്നു

28

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ എം ഏ സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ ട്രഷറർ സിയാവുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളെയും വാദ്യ കലാ രംഗത്തെ ഏതാനും പേരെയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ: പ്രേംദാസ്. സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ. ജില്ലാ സെക്രട്ടറി ദാസൻ കല്ലേറ്റുംകര. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എ ഗോപി സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു.

Advertisement