സർഗ്ഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് അവാർഡുകൾക്കുള്ള കൃതികൾതിരഞ്ഞെടുത്തു

47

ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് പറവൂർ ബാബു എഴുതിയ “ദുശ്ശള’ എന്ന നോവൽ തിരഞ്ഞെടുത്തു 15001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.സ്പെഷൽ ജൂറി പുരസ്കാരം പ്രമോദ് പി സെബാൻ എഴുതിയ “493 നോട്ടിക്കൽ മൈൽ’ എന്നനോവലിനും നേടാനായി. ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.കോവിലൻ സ്മാരക പുരസ്കാരത്തിന് കല്ലാറ്റ് ശ്രീകൃഷ്ണകുമാർ രചിച്ച “അനുസ്മരണ വിരുന്നുകൾ’ എന്ന കഥാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. 15001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.സ്പെഷൽ ജൂറി പുരസ്കാരം കവിത എസ് കെ യുടെ “വാൻഗോഗിന്റെ സൂര്യകാന്തികൾ’ എന്നകഥാസമാഹാരത്തിനും ശ്രീവത്സൻ പി കെ യുടെ “കുചേലവൃത്തം’ എന്ന കഥാസമാഹാരത്തിനും ലഭിച്ചു . ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.മാധവിക്കുട്ടി സ്മാരക പുരസ്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച “ഒരില മഴത്തുള്ളിയോട്പറഞ്ഞ സ്വകാര്യങ്ങൾ’ എന്ന ഓർമ്മക്കുറിപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു. 15001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.സ്പെഷൽ ജൂറി പുരസ്കാരം പ്രീത ജെ പ്രിയദർശിനി യുടെ ആത്മഹർഷങ്ങളുടെ കാവേരി’ എന്നലഭിച്ചിരിക്കുന്നു. ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.കൃതിക്കു ഡോ. ടി കെ പുഷ്കരൻ, രവീന്ദ്രൻ മലയാവ്, ഡോ. അമ്പിളി എം വി എന്നിവരായിരുന്നു ജൂറിമാർ.

Advertisement