പുല്ലൂർ : 15 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് 91 നമ്പർ അംഗണവാടിയുടെ നിർമ്മാണ ഉത്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.ബാല പാഠങ്ങൾ പഠിക്കുന്ന കുരുന്നുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്ന ഇടങ്ങളാണ് അങ്കണവാടികൾ.അങ്കണവാടി കളുടേ പ്രാധാന്യവും അവ സമൂഹത്തിന് നൽകുന്ന സേവനങ്ങളും വലുതാണ്.ഒരു നാടിന്റെ അടിസ്ഥാന വളർച്ചയിൽ പങ്കുവഹിക്കുന്ന താഴേക്കിടയില് ഉള്ള സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടി കൾ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് െജ.ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷനായി.ഇരിങ്ങാലക്കുട മുൻ എം. എൽ. എ. പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ.എന്നിവർ മുഖ്യാതിഥികളായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് , ആരോഗ്യ- /വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. യു.വിജയൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. യു.പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപി,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വിപിൻ വിനോദൻ,മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.വാർഡ് ജനപ്രതിനിധി നികിത അനൂപ് സ്വാഗതവും ഐ.സി. ഡി.എസ് സൂപ്പർവൈസർ അൻസ അൻസ അബ്രാഹാം നന്ദിയും രേഖപ്പെടുത്തി.
അങ്കണവാടികൾ നാടിന്റെ വികസനത്തിന് ആവശ്യമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു
Advertisement