കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നടന്നു

23

ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അഗ്രോപാർക്കുകളിൽ ഒരെണ്ണം ഇരിങ്ങാലക്കുട നഗര നഗരസഭ വ്യവസായ എസ്റ്റേറ്റിന് വേണ്ടി വാങ്ങിയിട്ടുള്ള സ്ഥലത്ത് സ്ഥാപിക്കണമെന്ന് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം സർക്കാരിനോടാവശ്വപ്പെട്ടു.കെ.കെ.ഹരിദാസ് നഗറിൽ (ത്രീസ്റ്റാർ ഓഡിറ്റോറിയം,ചേലൂർ) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.പി.വി.ഹരിദാസ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ,സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.വർഗ്ഗീസ് മാസ്റ്റർ,കെ.പി.ദിവാകരൻ മാസ്റ്റർ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.കെ.ജെ.ജോൺസൺ രക്തസാക്ഷി പ്രമേയവും,വി.കെ.മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.വി.എ.മനോജ്കുമാർ സ്വാഗതവും,രവീന്ദ്രൻ വേതോടി നന്ദിയും പറഞ്ഞു.സമ്മേളനം 30 അംഗ ഏരിയാ കമ്മിറ്റിയെയും,22 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.ഭാരവാഹികൾ-ടി.എസ്.സജീവൻമാസ്റ്റർ(പ്രസിഡണ്ട്),കെ.വി.ജിനരാജദാസ്,അജിത പീതാംബരൻ(വൈസ് പ്രസിഡണ്ടുമാർ),ടി.ജി.ശങ്കരനാരായണൻ(സെക്രട്ടറി),എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ,പി.ആർ.ബാലൻ (ജോയിന്റ് സെക്രട്ടറിമാർ),എം.ബി.രാജുമാസ്റ്റർ ട്രഷറർ.

Advertisement