വിജയത്തിനായി പരിശ്രമവും ആത്മാർത്ഥതയും സത്യസന്ധതയും അനിവാര്യമാണ്, അതോടൊപ്പം പിന്നിട്ട വഴികളും മറക്കരുത്. – തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്റെ

54

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ എട്ടാം ദിവസം വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച യുവജനങ്ങൾക്കുള്ള ആദരം നൽകുന്ന ആദരസംഗമം – “യുവത”ഭദ്രദീപം കൊളുത്തികൊണ്ട് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഖിൽ.വി. മേനോൻ, KAS പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യയ്ക്ക് വേണ്ടി മാതാപിതാക്കൾ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിന് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും കൗൺസിലർ ബൈജു കുറ്റിക്കാടൻ സ്വാഗതവും കൗൺസിലർ ഷെല്ലി വിൽസൺ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയ്സൺ പാറേയ്ക്കാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, സ്വീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ആർ. വിജയ , റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, സ്റ്റേജ് കമ്മിറ്റി ചെയർമാൻ അൽഫോൻസ തോമസ്, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ജോർജ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Advertisement